തമസോമ ജ്യോതിർ ഗമയ - ഇരുട്ട് മുറിയിൽ പ്രകാശം വരുമ്പോൾ ഇരുട്ട് ഇല്ലാതാകുന്നത് പോലെ ശരിയായ ജ്ഞാനം കിട്ടുമ്പോൾ തെറ്റിദ്ധാരണകൾ നീങ്ങുന്നു.
ആത്മീയതയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ്, വേദങ്ങളിലും ഉപനിഷത്തുകളിലും മറ്റു പുരാണങ്ങളിലും ഉപയോഗിക്കുന്ന, ചില അടിസ്ഥാന തത്വങ്ങളും സാങ്കേതിക പദങ്ങളും അറിയേണ്ടതുണ്ട്. അവയെ സാധാരണ ജനങ്ങൾക്ക് വേണ്ടി പരിചയപ്പെടുത്തുന്ന പ്രകരണ ഗ്രന്ഥമാണ് തത്വബോധം. വേദാന്തത്തിൻറെ ബാലപാഠമെന്ന് ഇതിനെ വിശേഷിപ്പിക്കാം.
ആദിശങ്കരകൃത തത്ത്വബോധം എന്ന ഗ്രന്ഥത്തിനു കൊട്ടാരക്കര അവധൂതാശ്രമത്തിലെ (സദാനന്ദാശ്രമം) ബ്രഹ്മശ്രീ സദാനന്ദ സ്വാമികള്‍ എഴുതിയ മലയാളം വ്യാഖ്യാനത്തിന്റെ സ്കാന്‍ ചെയ്ത പകര്‍പ്പ് - https://sreyas.in/1772
ആദിശങ്കരകൃത ആത്മബോധം എന്ന കൃതിയിൽ അദ്ദേഹം മനുഷ്യനും ബ്രഹ്മവുമായുള്ള ബന്ധത്തെക്കുറിച്ച് സംസാരിക്കുന്നു. തെറ്റായ ബോധം ഒഴിയുമ്പോള്‍ നിത്യസത്യമായ ആത്മബോധം തെളിയും.
പ്രത്യക്ഷമോ പരോക്ഷമോ അനുമാനസിദ്ധമോ ആയ സകല ജ്ഞാനവും ഈ ആത്മബോധത്തെ ആസ്സുദമാക്കിയാണു് സ്ഥിതി ചെയ്യുന്നതു
തപസ്സിലൂടെ പാപക്ഷയം നേടിയവരും, ശാന്തന്മാരും കാമനകൾ ഇല്ലാത്തവരുമായ മുമുക്ഷുക്കൾക്കായി ആദി ശങ്കരാചാര്യർ രചിച്ചതാണ് ആത്മബോധമെന്ന കൃതി.
PDF - https://ia600507.us.archive.org/26/items/Assorted_Malayalam_Ebooks/Atmabodham%20Malayalam.pdf